ടി.ഇ. അബ്ദുല്ലക്ക് കാഞ്ഞങ്ങാടിന്റെ പ്രണാമം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഇന്നലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ച കാസർകോടൻ രാഷ്ട്രീയത്തിന്റെ സൗമ്യമുഖവും ജില്ലയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ മികവാർന്ന പ്രതീകവുമായ ടി.ഇ. അബ്ദുല്ലയ്ക്ക് കാഞ്ഞങ്ങാട് നഗരത്തിന്റെ പ്രണാമം.

അരനൂറ്റാണ്ട് കാലം കാസർകോടിന്റെ രാഷ്ട്രീയ മേഖലയിലും മത രാഷ്ട്രീയ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന മുൻ നഗരസഭാ ചെയർമാൻ കൂടിയായ ടി.ഇ. അബ്ദുല്ലയുടെ ഭൗതിക ശരീരം കാസർകോട്ടേക്കുള്ള വഴിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

ഹൊസ്ദുർഗ് ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ടി.ഇയുടെ ഭൗതികശരീരത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത  മുൻ നഗരസഭ ചെയർമാന്മാരായ വി.ഗോപി, അഡ്വ. എൻ.ഏ. ഖാലിദ്, ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് എം.പി. ജാഫർ, ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത്, മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് അബ്ദു റസാക്ക് തായിലക്കണ്ടി, ജനറൽ സിക്രട്ടറി കെ.കെ. ജാഫർ, സിഎംപി നേതാവ് വി. കമ്മാരൻ, സി.വി. തമ്പാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ  ടി. മുഹമ്മദ് അസ്്ലം, ഐഎൻഎൽ സംസ്ഥാന സിക്രട്ടറിയേറ്റംഗം എം. ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി, ഡിസിസി ജനറൽ സിക്രട്ടറി പി.വി. സുരേഷ്, മണ്ഡലം ലീഗ് നേതാക്കളായ തെരുവത്ത് മൂസ ഹാജി, വൺഫോർ അബ്ദു റഹിമാൻ, എ.സി. ലത്തീഫ്, പി.എം. ഫാറൂഖ്, യതീംഖാന പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല പാലക്കി, വൈസ് പ്രസിഡണ്ട് അഹമ്മദ് കിർമ്മാണി, ജനറൽ സിക്രട്ടറി മുബാറക്ക് ഹസൈനാർ ഹാജി, സിക്രട്ടറി ഏ.പി. ഉമ്മർ, സംയുക്ത മുസ്ലിം ജമാ അത്ത് സിക്രട്ടറി ബഷീർ ആറങ്ങാടി, ഡോ. കെ. ബാബു, പി.എം. ഹസൻ ഹാജി തുടങ്ങി വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികളർപ്പിച്ചു.

പുതിയകോട്ട ജുമാമസ്ജിദിൽ നടത്തിയ ജനാസ നമസ്ക്കാരത്തിന് സംയുക്ത മുസ്ലിം ജമാ അത്ത് ജനറൽ സിക്രട്ടറി കെ. മൊയ്തു മൗലവി നേതൃത്വം നൽകി.ടി.ഇ. അബ്ദുല്ലയുടെ ഭൗതികശരീരം ഇന്ന് തളങ്കര മാലിക്ദീനാർ വലിയ പള്ളി കബറിടത്തിൽ മറവു ചെയ്തു.

LatestDaily

Read Previous

മുക്കുപണ്ടത്തട്ടിപ്പ്: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന് ജാമ്യം

Read Next

മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി