റേഷനരി പുഴുവരിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മാവുങ്കാൽ ആനന്ദാശ്രമം റേഷൻ കടയിൽ നിന്നും വിതരണം ചെയ്യുന്ന പച്ചരി തീരെ ഗുണനിലവാരമില്ലാത്തതെന്ന് പരാതി. മറ്റെല്ലാ റേഷൻ കടകളിൽ നിന്നും നല്ല റേഷനരി വിതരണം ചെയ്യുമ്പോൾ ആനന്ദാശ്രമം  റേഷൻ കടയിൽ നിന്നും വിതരണം ചെയ്യുന്ന റേഷനരി മാത്രം ഗുണനിലവാരമില്ലാത്തതാണെന്നാണ് പരാതി.

മാവുങ്കാൽ ആനന്ദാശ്രമത്തെ ഏ.ആർ.ഡി. നമ്പർ 145 റേഷൻ കടയിൽ നിന്നും മാസങ്ങളായി വിതരണം ചെയ്യുന്ന പച്ചരി പുഴു പിടിച്ചതാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. റേഷൻകടകൾ വഴി പച്ചരി മാത്രം വിതരണം ചെയ്യുന്നതിനാൽ, ഇത് വാങ്ങാതെ ഉപഭോക്താക്കൾക്ക് വേറെ നിവൃത്തിയുമില്ല.

അജാനൂർ പഞ്ചായത്ത് 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏ.ആർ.ഡി 145 നമ്പർ റേഷൻകടയുടെ നടത്തിപ്പുകാരൻ അടോട്ടെ ദാമോദരൻ എന്നയാളാണ്. 3 മാസത്തോളമായി  ഇവിടെ നിന്നും വിതരണം ചെയ്യുന്ന പച്ചരി പഴകിയതും പുഴുനിറഞ്ഞതുമാണെന്നുമാണ് ഉപഭോക്താക്കളുടെ പരാതി.

റേഷൻ കടയ്ക്കെതിരെ പരാതി നൽകുമെന്ന് റേഷൻ ഉപഭോക്താവായ നെല്ലിത്തറയിലെ കെ. ശശികുമാർ പറഞ്ഞു. കുറേ മാസങ്ങളായി റേഷൻ കടകൾ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

LatestDaily

Read Previous

വാടക 3.5 ലക്ഷം കുടിശ്ശിക കുടുംബം കുത്തിയിരിപ്പിൽ

Read Next

സാങ്കേതിക തകരാർ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി