വാടക 3.5 ലക്ഷം കുടിശ്ശിക കുടുംബം കുത്തിയിരിപ്പിൽ

സ്റ്റാഫ് ലേഖകൻ

അജാനൂർ: വാടകക്കാരൻ മൂന്നരലക്ഷം രൂപ കുടിശ്ശിക വരുത്തിയ കുടുംബം അതിഞ്ഞാലിലെ കരിപ്പോടി മാർബിൾസിന് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങി. അതിഞ്ഞാൽ കോയാപ്പള്ളിക്കടുത്തുള്ള കെട്ടിടത്തിൽ കരിപ്പോടി മാർബിൾസ് എന്ന ഗ്രാനൈറ്റ് സ്ഥാപനം നടത്തുന്ന റഹീസാണ് വാടക നൽകാതെ കെട്ടിടമുടമയായ തെക്കേപ്പുറത്തെ ആമിനയെയും കുടുംബത്തെയും വഞ്ചിച്ചത്.

ഉമ്മയും മകളുമടങ്ങുന്ന കുടുംബം ഇന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ റഹീസിന്റെ ഗ്രാനൈറ്റ് കടയ്ക്ക് പുതിയ പൂട്ടിടുകയും ഷട്ടറിന് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങുകയും ചെയ്തു. വാടകയിനത്തിൽ 2 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് നൈസ് ഗ്രാനൈറ്റ് ഉടമ റഹീസ് ദൂതൻ വഴി അറിയിച്ചു.

പന്ത്രണ്ടായിരം രൂപ ഉണ്ടായിരുന്ന വാടക ഒറ്റയടിക്ക് 22,000 രൂപയായി ഉയർത്തിയെന്നും റഹീസിന്റെ ദൂതന്മാർ അറിയിച്ചു. രണ്ടു ലക്ഷം രൂപ ഗഡുക്കളായി കൊടുക്കാൻ തങ്ങൾ തയ്യാറാണെന്നും, കരിപ്പോടി ഗ്രാനൈറ്റ്സുമായി നൈസ് ഗ്രാനൈറ്റ്സിന് യാതൊരു ബന്ധവുമില്ലെന്നും കോട്ടിക്കുളം സ്വദേശികളായ മുർഷീദ്, ജംഷീർ, നൗഷാദ് എന്നിവർ അറിയിച്ചു.

Read Previous

യുവതിയെ കയറിപ്പിടിച്ച പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ

Read Next

റേഷനരി പുഴുവരിച്ചെന്ന് പരാതി