ഗ്യാസ് സിലിൻഡർ  പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്: പുതുക്കൈ ജിയുപി സ്കൂളിന് സമീപത്തെ കെ സരസ്വതിയുടെ വീട്ടിലെ ഗ്യാസ് സിലിൻഡർ  പൊട്ടിത്തെറിച്ച്‌ അടുക്കളയും  സാധനങ്ങളും കത്തിനശിച്ചു. നാട്ടുകാരായ സുജിത്ത്, മധുസൂദനൻ, കുഞ്ഞികൃഷ്ണൻ, സതീഷ് എന്നിവർ ചേർന്ന് തീ  അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രക്ഷാപ്രവർത്തനത്തിനിടെ സുജിത്തിന്റെ കൈക്ക് മുറിവേറ്റു. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയുമെത്തി. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. വ്യാഴാഴ്ട രാത്രി എഴോടെയാണ്‌  സംഭവം.

Read Previous

മനോഹരന്റെ ആത്മഹത്യ; കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് കുടുംബം

Read Next

ഓപ്പറേഷൻ താമരയെന്ന് സംശയം; ഐപിഎഫ്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ലെന്ന് പ്രദ്യോത് ബിക്രം