ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേഡകം: കുണ്ടംകുഴി നീർക്കയംകൊച്ചിയിൽ അമ്മയുടെയും മകളുടെയും മരണത്തിന് പിന്നിലെ കാരണമെന്തെന്നറിയാതെ നാട്ടുകാർ. ഇന്നലെ വൈകുന്നേരമാണ് കുണ്ടംകുഴി നീർക്കയം കൊച്ചിയിൽ നാൽപ്പതുകാരിയെ തൂങ്ങിമരിച്ച നിലയിലും 12കാരിയായ മകളെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
നീർക്കയം കൊച്ചിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ചന്ദ്രന്റെ ഭാര്യ നാരായണിയെയും 40, മകൾ ശ്രീനന്ദയെയുമാണ് 12 ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഊട്ടിയിലേക്ക് ഓട്ടം പോയ ചന്ദ്രൻ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ട് ഭാര്യ ഫോണെടുക്കാത്തതിനെ തുടർന്നാണ് ചന്ദ്രൻ ഡ്രൈവറായ സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരമന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്.
ചന്ദ്രന്റെ സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നാരായണിെയ വീടിന്റെ പുറത്ത് ജനാലയിൽ തൂങ്ങിമരിച്ച നിലയിലും മകൾ ശ്രീനന്ദയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഇദ്ദേഹം ഉടൻ വിവരം ബേഡകം പോലീസിൽ അറിയിക്കുകയായിരുന്നു. ചന്ദ്രന്റെ വീട്ടിൽ കുടുംബ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. സംഭവസ്ഥലം ഇന്നലെ ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽ കുമാർ സന്ദർശിച്ചു.
ശ്രീനന്ദയുടെ മൃതദേഹം കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മകളെ വിഷം കൊടുത്ത് കൊന്ന ശേഷം നാരായണി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഊട്ടിയിലായിരുന്ന നാരായണൻ തിരിച്ചെത്തിയതോടെയാണ് ബേഡകം പോലീസ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചത്. ഫോറൻസിക് വിദഗ്ധരടക്കമുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. സംഭവത്തിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.