വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്

പയ്യന്നൂർ.ടൗണിൽ വാഹനഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ പയ്യന്നൂർ പോലീസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങിയ ജു ജു ഗോൾഡ് സ്വർണ്ണാഭരണശാലയുടെ മാനേജർക്കെതിരെയാണ് കേസെടുത്തത്. സിനിമാ താരങ്ങളുൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് ഉദ്ഘാടനം നിർവ്വഹിക്കുകയും , റോഡിൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിനിടെ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പയ്യന്നൂരിലെആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെട്ട സംഭവവുമുണ്ടായി. മെയിൻറോഡിൽ മണിക്കുറുകളോളം മാർഗതടസം സൃഷ്ടിച്ചതിനാണ് സ്വർണ്ണാഭരണശാലയുടെ മാനേജർ പഴയങ്ങാടി സ്വദേശി പി.വിനോദിനെതിരെ പയ്യന്നൂർ പോലീസ് റോഡിൽ മാർഗതടസം സൃഷ്ടിച്ചതിന് സ്വമേധയാ കേസെടുത്തത്.

LatestDaily

Read Previous

ഗുരുവായൂരിൽ ആത്മഹത്യ ചെയ്ത രാജപുരം കമിതാക്കളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

Read Next

കെ. സുധാകരനെതിരായ പരാതി കോൺഗ്രസിൽ പുകയുന്നു