ഗുരുവായൂരിൽ ആത്മഹത്യ ചെയ്ത രാജപുരം കമിതാക്കളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ

രാജപുരം: ഗുരുവായൂരിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത കള്ളാറിലെ കമിതാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാ ട്ടിലെത്തിക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഗുരുവായൂർ പടി ഞ്ഞാറെ നടയിലെ ലോഡ്ജിൽ കള്ളാർ സ്വദേശികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജപുരം കള്ളാർ ഒക്ലാവിലെ മാമുവിന്റെ മകനും ഓട്ടോഡ്രൈവറുമായ മുഹമ്മദ് ഷെരീഫ് 40, കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു 36 എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ  ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ  106-ാം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനുവരി 7 ന് ഇരുവരെയും കാണാതായതുമായി ബന്ധപ്പെട്ട് രാജപുരം പോലീസ് കേസ്സെടുത്തിരുന്നു. ജനുവരി 18-ന് രാത്രി 9 മണിക്ക് ശേഷമാണ് മുഹമ്മദ് ഷെരീഫ് സിന്ധുവിനൊപ്പമെത്തി ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഗാലക്സി ഇൻ എന്ന ലോഡ്ജിൽ മുറിയെടുത്തത്.

ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരെയും മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരുടെ പരാതി പ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

അയൽവാസികളായ സിന്ധുവും ഷെരീഫും കുറേക്കാലമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആടകം പുലിക്കുഴിയിലെ സതീഷ്ഗോപിയുടെ ഭാര്യയായ സിന്ധുവിന് രണ്ട് മക്കളുണ്ട്.

LatestDaily

Read Previous

സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി

Read Next

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്