വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ

മേൽപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ താൽക്കാലിക ചുമതലക്കാരനായ അധ്യാപകനെതിരെ  മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം   കേസെടുത്തു.

സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനൊന്നുകാരിയുടെ പരാതിയിലാണ് സ്ഥാപന മേധാവി ഗണേശനെതിരെ പോക്സോ നിയമപ്രകാരം മേൽപ്പറമ്പ പോലീസ് കേസെടുത്തത്.

ജനുവരി 9 നാണ് പരാതിക്കാസ്പദമായ സംഭവം. കമ്പ്യൂട്ടർ ലാബിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടിൽ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ പരാതി അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി

Read Previous

വിദ്യാർത്ഥികൾ പോലീസിനെ കയ്യേറ്റം ചെയ്തു

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് സിബിഐക്ക് വിടണമെന്ന് നിക്ഷേപക സംഘടന