വിദ്യാർത്ഥികൾ പോലീസിനെ കയ്യേറ്റം ചെയ്തു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : തമ്മിലടിച്ച വിദ്യാർത്ഥികളെ പിടിച്ച് മാറ്റാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്ത സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5-15-നാണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് തമ്മിലടിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ് എസ്ഐയെയും സംഘത്തെയുമാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. തമ്മിലടി നടത്തിയ സംഘത്തിൽപ്പെട്ട ലാസിം എം ആരിഫ് എന്ന വിദ്യാർത്ഥിയെ പോലീസ് പിടികൂടി വാഹനത്തിൽക്കയറ്റിയിരുന്നു. ലാസിമിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഒരുസംഘം വിദ്യാർത്ഥികൾ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Read Previous

കാർ ദേഹത്ത് പാഞ്ഞുകയറി 65കാരൻ മരിച്ചു

Read Next

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ