കാർ ദേഹത്ത് പാഞ്ഞുകയറി 65കാരൻ മരിച്ചു

സ്വന്തം ലേഖകൻ

പുല്ലൂർ: ബസ് കാത്തു നിൽക്കുകയായിരുന്ന 65കാരനെ ഇടിച്ചു കൊന്ന, കാറോടിച്ചിരുന്നയാൾക്കെതിരെ അമ്പലത്തറ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു. ഇന്നലെ വൈകുന്നേരം 3.15നാണ് ദേശീയപാതയിൽ പുല്ലൂർ പാലത്തിന് സമീപം ബസ് കാത്തു നിൽക്കുകയായിരുന്ന പുല്ലൂർ മാക്കരംകോട്ടെ വാഴക്കോടൻ വീട്ടിൽ ഗംഗാധരനെ 63, അമിതവേഗതയിലെത്തിയ കാറിടിച്ചത്.

കാസർകോട് ഭാഗത്ത് നിന്നും പുല്ലൂർ ഭാഗത്തേക്ക് വന്ന വാഗണർ കാർ റോഡിന്റെ എതിർഭാഗത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുള്ളേരിയ സ്വദേശി ഓടിച്ചിരുന്ന കെ.എൽ 14 ടി 8809 നമ്പർ വാഗണർ കാറാണ് ഗംഗാധരന്റെ അന്തകനായത്. ഗംഗാധരനെ ഇടിച്ച കാർ പുല്ലൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്തേക്ക് ഇടിച്ചു കയറിയാണ് നിന്നത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Read Previous

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയ്ക്ക് 4 മാസം യാത്രാവിലക്ക്

Read Next

വിദ്യാർത്ഥികൾ പോലീസിനെ കയ്യേറ്റം ചെയ്തു