നഗ്നതാ പ്രദർശനം; ഡ്രൈവർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്. വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന  പരാതിയിൽ പിക് അപ്പ് ഡ്രൈവർക്കെതിരെ പോക്സോ കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ട്യുഷൻ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂൾ റോഡിൽ സ്കൂൾ വിദ്യാർത്ഥിനികളായ രണ്ടു പേർക്ക് നേരെ പിക് അപ്പ് ഡ്രൈവർ ഉടുമുണ്ടു പൊക്കി നഗ്നതാപ്രദർശനം നടത്തിയത്.

തുടർന്ന് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിനിയുടെ പരാതിയിൽ മൊഴിയെടുത്ത ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

ആശ്രമത്തിന്റെ അനുഗ്രഹത്തിൽ ചിരുതമ്മ വിട ചൊല്ലി

Read Next

ഫാർമേഴ്സ് ബാങ്ക് പീഡനം ഒതുക്കി