ആശ്രമത്തിന്റെ അനുഗ്രഹത്തിൽ ചിരുതമ്മ വിട ചൊല്ലി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തിൽ ദീർഘകാലം സേവനം ചെയ്ത ശേഷം ആശ്രമ  ഭക്തയായി മരണം വരെ ആശ്രമത്തിന്റെ തണലിൽ കഴിഞ്ഞ ചിരുതമ്മ ആശ്രമത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങി വിട ചൊല്ലി. ബുധനാഴ്ച പുലർച്ചെ അന്തരിച്ച ചിരുതമ്മയുടെ ഭൗതികശരീരം ഇന്നലെ   ആശ്രമത്തിന് സമീപത്തെ വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പ് ആനന്ദാശ്രമത്തിലെത്തിക്കുകയായിരുന്നു.

ആശ്രമത്തിലെ പഞ്ചവടിയിൽ കിടത്തിയ ഭൗതിക ശരീരത്തിൽ സ്വാമി മുക്താനന്ദ പൂമാല ചാർത്തി സ്വാമിനി ചന്ദ്രാനന്ദ, സസ്യാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ആശ്രമത്തിലെ അന്തേവാസികളുൾപ്പെടെ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ആനന്ദാശ്രമത്തിനടുത്ത് പൊതുശ്മശാനത്തിൽ ഭൗതികശരീരം സംസ്ക്കരിച്ചു. മൂത്ത മകൻ ആർ. കുഞ്ഞിരാമൻ ചിതയ്ക്ക് തീ കൊളുത്തി.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, മുൻ നഗരസഭാ ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ് ഹാജി, പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീൺ കുമാറിന്റേയും കെആർഎംയു ജില്ലാ പ്രസിഡണ്ട് ടി. കെ.  നാരായണന്റെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ മുഴുവൻ മാധ്യമ പ്രവർത്തകരും പെയ്ഡ് ജില്ലാ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം, ജനറൽ സിക്രട്ടറി സുബൈർ, റോട്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, റോട്ടറി സ്കൂൾ ഡയറക്ടർ ഗജാനൻ കമ്മത്ത്, മുൻ ഡയറക്ടർ എംസി ജേക്കബ്, ട്രസ്റ്റ് അംഗം എംബിഎം അഷ്റഫ്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഡോ. ഏ.എം. ശ്രീധരൻ, ഡോ. അജയ്കുമാർ കോടോത്ത്, രാഷ്ട്രീയ നേതാക്കളായ പി.വി. സുരേഷ്, ഏ. ഹമീദ് ഹാജി, അഡ്വ. ടി.കെ. സുധാകരൻ, ഏ. വേലായുധൻ, ഇ. കൃഷ്ണൻ, എം. ഹമീദ് ഹാജി, ഇ. കൃഷ്ണൻ തുടങ്ങി വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലുള്ള നിരവധിയാളുകൾ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.

റോട്ടറി സ്കൂൾ പിടിഏക്ക് വേണ്ടി പ്രസിഡണ്ട് കെ. ചിണ്ടനും റോട്ടറി സ്കൂളിന് വേണ്ടി കുസുമ കുമാരിയും ഉൾപ്പെടെ വിവിധ സംഘടനകൾക്ക് വേണ്ടി റീത്തുകൾ സമർപ്പിക്കപ്പെട്ടു. ഇ. ചന്ദ്രശേഖരൻ എംഎൽഏ, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, സ്വാമി പ്രേമാനന്ദ, രാകേഷ് ബ്രഹ്മാനന്ദൻ തുടങ്ങി വ്യത്യസ്ത മേഖകളിലുള്ള പ്രമുഖർ അനുശോചനമറിയിച്ചു. സൽസംഘം നവമാധ്യമ പ്രവർത്തകരും അനുശോചിച്ചു.

LatestDaily

Read Previous

യുവതിക്ക് നേരെ ബസ്സിൽ പീഡനശ്രമം

Read Next

നഗ്നതാ പ്രദർശനം; ഡ്രൈവർക്കെതിരെ കേസ്