വഖഫ് കമ്മീഷണർ നീലേശ്വരം പള്ളി സന്ദർശിക്കും

സ്റ്റാഫ് ലേഖകൻ

നീലേശ്വരം : തർക്കം നടന്നു വരുന്ന നീലേശ്വരം മാർക്കറ്റിലുള്ള തർബിയത്തുൽ ജുമാ മസ്ജിദ് വഖഫ് കമ്മീഷണർ അഡ്വ. സി. ഷാജിർ സന്ദർശിക്കും. 2023 ജനുവരി 12 ന് വ്യാഴാഴ്ച 11 മണിക്ക് കമ്മീഷണർ, പള്ളി സന്ദർശിക്കുമെന്ന് പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിക്കാർക്കും, പള്ളി ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തർബിയത്തുൽ പള്ളിക്ക് നിലവിൽ വ്യക്തമായ ഭരണ ഘടനയുണ്ടെങ്കിലും, ഈ ഭരണഘടന നിലവിലുള്ള കമ്മിറ്റി അംഗീകരിക്കുന്നില്ല.

ജമാഅത്തിന്റെ അതിർത്തി നിർണ്ണയിക്കുന്നതിനും, നീലേശ്വരത്തിന് പുറത്ത് പയ്യന്നൂർ കവ്വായിയിലും, ചെറുവത്തൂർ തുരുത്തിയിലും പെട്ട നിവാസികൾ തർബിയത്തുൽ പള്ളി കമ്മിറ്റിയിൽ ഭാരവാഹികളായി തുടരുന്നതിന്റെ നിജസ്ഥിതി നേരിൽ ബോധ്യപ്പെടാനാണ് കമ്മീഷണർ അഡ്വ. സി. ഷാജിറും, വഖഫ് ബോർഡ് ഉദ്യോഗസ്ഥനും 12-ന് നീലേശ്വരം പള്ളിയിലെത്തുന്നത്. ഒഎസ് നമ്പർ 33/2021 ആയി ഒരു കേസ്സ്  വഖഫ് ട്രിബ്യൂണലിൽ തീർപ്പ് കാത്തിരിക്കുന്നുണ്ട്.

LatestDaily

Read Previous

ജോഷിമഠിലെ 2 ഹോട്ടലുകള്‍ പൊളിക്കും; വിപണിമൂല്യം അനുസരിച്ച് നഷ്ടപരിഹാരം നൽകും

Read Next

അധ്യാപകന്റെ തിരോധാനത്തിന് ഒരുമാസം