ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ ഭീഷണി

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തിയ നാലംഗ സംഘത്തിനെതിരെ മഞ്ചേശ്വരം പോലീസ് ഐപിസി 153 വകുപ്പുകളടക്കം ചേർത്ത് കേസെടുത്തു. ഉപ്പള മുളിഞ്ച കൊണ്ടയൂരിലെ ധന്യാനന്ദയുടെ മകൾ അന്നപൂർണ്ണയുടെ 21, പരാതിയിലാണ് കേസ്സ്. ജനുവരി 7-മുതൽ 9 വരെ ഉള്ള ദിവസങ്ങളിൽ അന്നപൂർണ്ണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത  ഫോട്ടോയ്ക്കെതിരെയാണ് പവർ ഓഫ് ഹിന്ദൂസ് ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ മെമ്പർമാരായ മുനീഷ് ആചാര്യ, വിജയ് പൂജാരി, ജഗ്ഗുബസ്സവരാജ്, മാന്യ എന്നിവർ ഭീഷണി മുഴക്കിയത്.

Read Previous

ഭാര്യയെ മർദ്ദിച്ച കേസ്സിൽ പ്രതിയായ ഭർത്താവ് തൂങ്ങിമരിച്ചു

Read Next

പെരിയ വാഹനാപകടം: കാർ ഡ്രൈവർക്കെതിരെ കേസ്