ഉദുമ ലൈംഗിക പീഡനക്കേസ്സിൽ സഹോദരങ്ങൾ പ്രതികൾ

സ്റ്റാഫ് ലേഖകൻ

ഉദുമ : പ്രതികൾ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയതോടെ, പ്രമാദമായിത്തീർന്ന ഉദുമ പടിഞ്ഞാർ ബലാത്സംഗക്കേസ്സിൽ ജ്യേഷ്ഠനും അനിയനും പ്രതികൾ. മൊത്തം 21 പ്രതികളാണ് ഇൗ ബലാത്സംഗക്കേസ്സിലുള്ളത്. ഇവരിൽ 6 പ്രതികളെ മാത്രമാണ് കേസ്സന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ  അറസ്റ്റ് ചെയ്തത്.

മറ്റുപ്രതികൾ അഞ്ചുപേർ നാട്ടിൽ തന്നെയുണ്ട്. ഉദുമ പടിഞ്ഞാറ് താമസിക്കുന്ന തുഫൈലാണ് ഇൗ കേസ്സിൽ മയക്കുമരുന്ന് നൽകി ഇരയെ നിരന്തരം ഭീഷണിപ്പെടുത്തി കീഴ്്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയത്.തുഫൈലിന്റെ ഇളയ സഹോദരൻ നൗഫലും കേസ്സിൽ പ്രതിയാണ്.

തുഫൈൽ വിവാഹിതനാണ്. ഭാര്യ സുമയ്യയുടെ ഫോണിൽ നിന്നാണ് തുഫൈൽ ഇരയുടെ നമ്പർ കൈക്കലാക്കി ആദ്യമായി ഇരയെ വിളിച്ചത്. വാട്സ്ആപ്പ് കോളിൽ ഇരയെ വിളിച്ച് ബന്ധം സ്ഥാപിച്ച തുഫൈൽ അതിജീവിതയെ പിന്നീട് തുടർച്ചയായി വിളിക്കുകയും, താൻ രാത്രിയിൽ വീട്ടിലെത്തുമെന്നും വാതിൽ തുറന്നുവെക്കണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ആദ്യമായി പുലർച്ചെ 12 മണിക്ക് ശേഷം ഉദുമ പടിഞ്ഞാറുള്ള അതിജീവിതയുടെ വീട്ടിലെത്തിയ തുഫൈൽ അതിജീവിതയ്ക്ക് ഗ്ലാസ്സ് വെള്ളത്തിൽ കലർത്തിയ മാൻഡ്രക്സ് മയക്കുമരുന്ന് ഗുളിക നൽകിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

തത്സമയം അതിജീവിതയ്ക്ക് 7 മാസം പ്രായമുള്ള പെൺകുട്ടിയുണ്ടായിരുന്നു. ആദ്യ ബലാത്സംഗം തുഫൈൽ  സ്വന്തം മൊബൈലിൽ ചിത്രീകരിക്കുകയും, പിന്നീട് തന്റെ അടുത്ത ചങ്ങാതിമാരായ ഇരുപതോളം പേരെ ഒന്നിനൊന്ന് രാത്രികളിൽ  പാതിരായക്ക് യുവതിയുടെ വീട്ടിൽ കയറ്റുകയും, സഹകരിച്ചില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

202-1ലാണ് അതിജീവിത ആദ്യം ബലാത്സംഗം ചെയ്യപ്പെട്ടത്. കാസർകോട് സിപിസിആർഐക്കടുത്ത് കുടുംബത്തോടൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് ആദ്യ ലൈംഗിക പീഡനം നടന്നത്. അന്ന് അതിജീവിത പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. പിന്നീട് വിവാഹിതയായാണ് ഉദുമ പടിഞ്ഞാർ പ്രദേശത്തേക്ക് വന്നത്. തുടർച്ചയായി ബലാത്സംഗം നടക്കുമ്പോൾ അതിജീവിതയുടെ ഭർത്താവ് ഖത്തറിൽ ജോലി നോക്കുകയായിരുന്നു.

ചൗക്കി ക്വാർട്ടേഴ്സിൽ മധൂർ സ്വദേശി റിയാസാണ് അതിജീവിതയെ ആദ്യമായി ലൈംഗിക ബന്ധത്തിനുപയോഗിച്ചത്. പിന്നീട് 2021-ൽ നാടുനടുക്കിയ കൂട്ടബലാത്സംഗം രണ്ടുമാസത്തോളം തുടർച്ചായി നടന്നു. അതിജീവിതയുടെ ഭർതൃഗൃഹത്തിൽ പ്രായമായ ഭർതൃപിതാവും മാതാവുമായിരുന്നു താമസം. തുഫൈൽ രാത്രിയിൽ വിളിച്ച് ഇന്ന് രാത്രി ഒരാൾ വരുമെന്നും, വീടിന്റെ വാതിൽ തുറന്നുവെക്കണമെന്നും, അതിജീവിതയോട് പറയും.

വാതിൽ തുറന്നില്ലെങ്കിൽ നഗ്ന വീഡിയോ കൈവശമുള്ള തുഫൈൽ ആ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് എല്ലാ ദിവസവും അതിജീവിതയെ ഭീഷണിപ്പെടുത്തും. അതിജീവിതയെ പാതിരായ്ക്ക് വീട്ടിലെത്തി വീടിന്റെ ഒന്നാംനിലയിലുള്ള യുവതിയുടെ കിടപ്പുമുറിയിൽ ബലാത്സംഗത്തിനിരയാക്കിയ 20 പേരിൽ നിന്ന് നല്ലൊരു തുക തുഫൈൽ രഹസ്യമായി കൈപ്പറ്റിയതായി സംശയിക്കുന്നു. പുലർകാലംഒരുമണിക്ക് യുവതിയുടെ മുറിയിലെത്താറുള്ള പ്രതികൾ 5 മണിക്ക് ബാങ്ക് വിളിക്ക് മുമ്പ്  മുറിവിട്ടുപോകാറാണ് രീതി.

സുപ്രീംകോടതി ഏഴുപ്രതികളുടെയും മുൻകൂർ ജാമ്യം തള്ളിക്കളഞ്ഞതോടെ ഇൗ കേസ്സ് ഒന്നുകൂടി പ്രമാദമായിത്തീർന്നു. യുവതിയുടെ ഭർത്താവ് ഇപ്പോൾ നാട്ടിൽത്തന്നെയുണ്ട്. ബേക്കൽ പോലീസിൽ 2021-ലാണ് അതിജീവിത ആദ്യമായി പരാതി നൽകിയത്. പോലീസ് അന്ന് കേസ്സെടുത്തിരുന്നുെവങ്കിലും, പ്രതികൾ ആരേയും അറസ്റ്റ് ചെയ്തിരുന്നില്ല.

LatestDaily

Read Previous

പ്ലാസ്റ്റിക് പൂക്കൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ

Read Next

ഭക്ഷണത്തിൽ കല്ല്; എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായി യാത്രക്കാരി