പെട്രോൾ പമ്പ് നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ പരാതികൾ

സ്വന്തം ലേഖകൻ

കാസർകോട്: പെട്രോൾ പമ്പിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ പരാതി. 4 പരാതികളിലായി ആദൂർ പോലീസ് കഴിഞ്ഞ ദിവസം 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ കേസുകളുടെ എണ്ണം 7 ആയി. കുമ്പടാജെ മൗവ്വാറിലെ കുഞ്ഞിരാമ മണിയാണിയുടെ മകൻ കെ. ഹരീശ 42, കാറഡുക്ക കർമ്മംതൊടി മേലോത്ത് ഹൗസിൽ പി. വിനോദ്കുമാർ 43, മൗവ്വാർ മധുര നിലയത്തിലെ എം. സുന്ദര 42, ആദൂർ ഗ്രാമറടുക്കയിലെ അബ്ദുൾ ഹമീദ് എന്നിവരുടെ പരാതിയിലാണ് ആദൂർ പോലീസ് 4  വഞ്ചനാക്കേസുകൾ രജിസ്റ്റർ ചെയ്തത്.

2016 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഹരീശ 3.25 ലക്ഷവും, പി. വിനേദ് കുമാർ 9.25 ലക്ഷവും, സുന്ദര 10.25 ലക്ഷവും, അബ്ദുൾ ഹമീദ് 3.37 ലക്ഷവുമാണ് മുള്ളേരിയയിലെ പ്രേമ പെട്രോൾ ഏജൻസീസിൽ നിക്ഷേപിച്ചത്. നിക്ഷേപകരറിയാതെ പെട്രോൾ പമ്പിന്റെ ഉടമയായ ശ്രീകൃഷ്ണഭട്ടും, ശ്രീനിവാസ ഭട്ടും ചേർന്ന് പമ്പ് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി 11 പേരാണ്  പണം നിക്ഷേപിച്ചത്. ഷെയർ നൽകാമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപം സ്വീകരിച്ചത്.

Read Previous

ആരോഗ്യ വകുപ്പ് അനാസ്ഥ:  യൂത്ത് കോൺഗ്രസ്  കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസ് ഉപരോധിച്ചു

Read Next

ജോഷിമഠിലെ ഭൂമി വിണ്ടുകീറൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി