ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : നഴ്സിംഗ് വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തുവെന്ന കേസ്സിൽ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. അഭിലാഷ് 40, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി ഫയൽ ചെയ്തു. ജില്ലാ ആശുപത്രിയിലെ നാലു നഴ്സിംഗ് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് പള്ളിക്കര പാക്കം സ്വദേശിയായ ഡോ. അഭിലാഷിനെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. നാലു നഴ്സിംഗ് വിദ്യാർത്ഥിനികളാണ് ഡോക്ടർ അഭിലാഷിനെതിരെ പോലീസിൽ പരാതിപ്പെട്ടത്. ഇവരിൽ ഒരു വിദ്യാർത്ഥിനിക്ക് ഡോക്ടറുടെ സ്വന്തം സെൽ ഫോണിൽ സൂക്ഷിച്ചിരുന്ന നഗ്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുകയും, മറ്റു മൂന്ന് വിദ്യാർത്ഥിനികളോട് അശ്ലീല ഭാഷയിൽ സംസാരിച്ചുവെന്നുമാണ് പെൺകുട്ടികളുടെ പരാതി.
ഡോക്ടർ അശ്ലീലം സംസാരിച്ചുവെന്ന മൂന്ന് കേസ്സുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത പരാതി ജാമ്യമില്ലാക്കുറ്റകൃത്യമാണ്. പരാതിയിൽ സത്യമുണ്ടെന്ന് തെളിവുകളുടെ ബലത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഡോക്ടർക്കെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കേസ്സ് ഉയർന്നയുടൻ ഒളിവിൽപ്പോയ ഡോക്ടർ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തുവെങ്കിലും, ഹൈക്കോടതി ജാമ്യാപേക്ഷ ജനുവരി 10-ലേക്ക് മാറ്റി വെച്ചിരിക്കയാണ്.