ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് രാജി വെച്ചു. മുസ്്ലീം ലീഗ് ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരമാണ് രാജി. പഞ്ചായത്തിന്റെ അടുത്ത 3 വർഷത്തേക്കുള്ള പ്രസിഡണ്ടായി മുസ്്ലീം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ബാവയെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചു.സത്താർ വടക്കുമ്പാട് രാജിക്കത്ത് പഞ്ചായത്ത് സിക്രട്ടറി വത്സലന് ഇന്നലെ കൈമാറി.
രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പ് നടപടികൾ പഞ്ചായത്തിൽ നടക്കും. കഴിഞ്ഞ 3 പഞ്ചായത്ത് ഭരണ സമിതികളിലും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന വി.കെ. ബാവ എംഎസ് എഫ്, യൂത്ത് ലീഗ് എന്നീ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഉടുമ്പുംതല തെക്കേവളപ്പ് വാർഡിലെ അംഗമാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണപ്രകാരം തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഭരണം സത്താർ വടക്കുമ്പാടും, വി.കെ. ബാവയും പങ്കിട്ടെടുക്കാൻ തീരുമാനമുണ്ടായിരുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ 21 വാർഡുകളിൽ 11 വാർഡുകൾ മുസ്്ലീം ലീഗിനും 3 വാർഡുകൾ കോൺഗ്രസിനും 7 വാർഡുകൾ എൽഡിഎഫിനുമാണ്.