അനധികൃത റിസോർട്ടുകളിൽ വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകൻ

പടന്ന: പടന്ന പഞ്ചയത്തിൽ അനധികൃത റിസോർട്ടുകൾ സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, ഉദ്യോഗസ്ഥരും,  കൂട്ടുനിന്നുവെന്ന പരാതിയിൽ പടന്നയിലെ റിസോർട്ടുകളിലും, പടന്ന പഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയ്ഡ്. പടന്നയിൽ തീരദേശ നിയമം ലംഘിച്ച് റിസോർട്ടുകൾ പ്രവർത്തിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി ഒത്താശ ചെയ്തുവെന്ന വിവരാവകാശ കമ്മീഷന് ലഭിച്ച പരാതിയിലാണ് ഇന്നലെ ഉച്ച മുതൽ രാത്രി 7 മണി വരെ പടന്നയിൽ വിജിലൻസ് റെയ്ഡ് നടന്നത്.

പടന്ന പഞ്ചായത്ത് ഓഫീസിലും ഇടതു സഹയാത്രികനായ റിസോർട്ട് ഉടമയുടെ കെട്ടിടത്തിലും വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. തെക്കേക്കാട് ബണ്ടിന് സമീപം പ്രവർത്തിക്കുന്ന റിസോർട്ട് നിയമം ലംഘിച്ചാണ് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെതുടർന്ന് അടപ്പിക്കാൻ വിജിലൻസ് പഞ്ചായത്തിന് മെമ്മോ നൽകി. ടൗൺ പ്ലാനിംഗ് ഓഫീസർ ഇ.വി. നാരായണന്റെ സാന്നിധ്യത്തിലാണ് വിജിലൻസ് പരിശോധന നടന്നത്.

LatestDaily

Read Previous

തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു, ബാവ പുതിയ പ്രസിഡണ്ട്

Read Next

മരുമകനെ ആക്രമിച്ച മാതുലനെതിരെ നരഹത്യാശ്രമത്തിന് ക്കേസ്