അമ്മായിയമ്മയെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സ്വത്ത് എഴുതി നൽകാത്തതിന് അമ്മായിയമ്മയെ മർദ്ദിച്ച മരുമകൾക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കടപ്പുറം പുത്തൻപുര വീട്ടിൽ നാരായണന്റെ ഭാര്യ കെ. സാവിത്രിയുടെ 76, പരാതിയിൽ മകൻ മണിനാരായണന്റെ ഭാര്യയായ ജീഷ്മയ്ക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.  സാവിത്രിയുടെ പേരിലുള്ള വീടും സ്ഥലവും മകനും, ഭാര്യയ്ക്കും, എഴുതിക്കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ജനുവരി 4-ന് സന്ധ്യയ്ക്ക് 6.30 മണിക്ക് ജീഷ്മ അമ്മായിയമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്.  സ്വത്ത് എഴുതിക്കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാവിത്രി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

മരുമകനെ ആക്രമിച്ച മാതുലനെതിരെ നരഹത്യാശ്രമത്തിന് ക്കേസ്

Read Next

ഹീരാബാ സ്മൃതിസരോവര്‍; ഗുജറാത്തിലെ തടയണയ്ക്ക് മോദിയുടെ അമ്മയുടെ പേര് നൽകി