കാണാതായ യുവാവ് വിഷം അകത്ത് ചെന്ന നിലയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : പടന്നയിൽ നിന്നും കാണാതായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വിഷം അകത്ത് ചെന്നനിലയിൽ കണ്ടെത്തി. ജനുവരി 1-ന് പടന്ന കാവുന്തലയിൽ നിന്നും കാണാതായ ആലക്കാട് വീട്ടിൽ മുഹമ്മദ് സാലിയുടെ മകൻ ഏ.വി. സുഹൈലിനെയാണ് 23, കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിൽ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. ജനുവരി 1-നാണ് സുഹൈൽ എറണാകുളത്തേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ടത്.

യുവാവിനെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായ വിവരം വീട്ടുകാർക്ക് ലഭിച്ചത്. കോഴിക്കോട്ടെ ലോഡ്ജിലെ ജീവനക്കാരാണ് വിവരം കാവുന്തലയിലെ വീട്ടിൽ അറിയിച്ചത്. യുവാവ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

Read Previous

ചീമേനി പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

Read Next

ലൈസൻസില്ല, ജനറൽ ആശുപത്രി ക്യാന്റീൻ അടച്ചിടാൻ നഗരസഭ നിർദ്ദേശം