ലൈസൻസില്ല, ജനറൽ ആശുപത്രി ക്യാന്റീൻ അടച്ചിടാൻ നഗരസഭ നിർദ്ദേശം

കാസർകോട്‌:  ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി ക്യാന്റീൻ അടച്ചിടണമെന്ന്‌ നഗരസഭ നിർദ്ദേശം. നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസ്‌ ലഭിക്കുന്നതുവരെ അടച്ചിടാനാണ്‌ നഗരസഭാ ആരോഗ്യവിഭാഗം നടത്തിപ്പുകാരോട്‌ നിർദ്ദേശിച്ചത്‌. പ്രവർത്തനം ലൈസൻസില്ലാതെയാണെന്ന  വിവരത്തെ  തുടർന്നാണ്‌ നടപടി.

ലൈസൻസില്ലെന്നറിഞ്ഞിട്ടും നടപടിയെടുക്കാൻ നഗരസഭയും ജനറൽ ആശുപത്രി അധികൃതരും മടികാട്ടുകയായിരുന്നു. കാസർകോട്‌ കറന്തക്കാട്‌ സ്വദേശി മാസം 1.30 ലക്ഷം രൂപയ്‌ക്കാണ്‌ കരാറെടുത്തത്‌. ക്യാന്റീനുള്ളത്‌ മുമ്പ്‌ പ്രസവ വാർഡായിരുന്ന കെട്ടിടത്തിലായതിനാൽ ലൈസൻസ്‌ നൽകാനാവില്ലെന്നാണ്‌ നഗരസഭ നിലപാട്‌. വർഷങ്ങളായി ഈ കെട്ടിടത്തിലാണ്‌ ക്യാന്റീൻ പ്രവർത്തിച്ചിരുന്നത്‌.

LatestDaily

Read Previous

കാണാതായ യുവാവ് വിഷം അകത്ത് ചെന്ന നിലയിൽ

Read Next

കാസർകോട് കൂട്ടബലാത്സംഗം ഒരാൾ കൂടി പിടിയിൽ