ജില്ലാ ആശുപത്രി കാന്റീന്  ലൈസൻസില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവർത്തിക്കുന്ന കാന്റീന് ലൈസൻസില്ല. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന പരിശോധനകളെത്തുടർന്ന് ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ജില്ലാശുപത്രി കാന്റീന് ലൈസൻസില്ലെന്ന് കണ്ടെത്തിയത്.

ആശുപത്രി സ്റ്റാഫ് അസോസിയേഷൻ നടത്തുന്ന ജില്ലാ ആശുപത്രിയിലെ  കാന്റീൻ വർഷങ്ങളോളമായി ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. പുറമെ നിന്നും എത്തിക്കുന്ന പലഹാരങ്ങളാണ് ആശുപത്രി കാന്റീനിൽ വിതരണം ചെയ്യുന്നത്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജില്ലാ ആശുപത്രിക്കുള്ളിൽ കാന്റീൻ പ്രവർത്തിക്കാൻ അനുമതി നൽകിയ   ജില്ലാ ആശുപത്രി സൂപ്രണ്ടടക്കം  ഇക്കാര്യത്തിൽ കുറ്റക്കാരാണ്. ജില്ലാ ആശുപത്രിയിലെ താഴത്തെ നിലയിലാണ് അനധികൃത കാന്റീൻ പ്രവർത്തിക്കുന്നത്.

കുശാൽ നഗർ സ്വദേശിനിയായ സ്ത്രീക്കാണ് കാന്റീനിന്റെ ചുമതല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും മാനദണ്ഡങ്ങളനുസരിച്ചാണ് കാന്റീൻ പ്രവർത്തിക്കേണ്ടതെങ്കിലും, ഇതൊന്നും വക വെയ്ക്കാതെയാണ് ആശുപത്രി സ്റ്റാഫ് അസോസിയേഷൻ വർഷങ്ങളായി അനധികൃത കാന്റീൻ നടത്തുന്നത്. ആശുപത്രി കാന്റീന് അനുമതി നൽകേണ്ടത് നഗരസഭയാണെങ്കിലും ഇന്നേവരെ നഗരസഭയിൽ കാന്റീനിന് അനുമതിയാവശ്യപ്പെട്ട് ആരും അപേക്ഷ നൽകിയിട്ടില്ല.

LatestDaily

Read Previous

ചൂടാറാതെ’പത്താൻ’ വിവാദം; കട്ടൗട്ടുകൾ വലിച്ചു കീറി ബജ്റംഗ്ദൾ പ്രവർത്തകർ

Read Next

ചീമേനി പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ