ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചീമേനി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ തൃക്കരിപ്പൂർ സ്വദേശി അറസ്റ്റിൽ. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനെട്ടുകാരിയെ പഴയങ്ങാടി, പയ്യന്നൂർ മുതലായ സ്ഥലങ്ങളിലെ സ്വകാര്യ ലോഡ്ജുകളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ തൃക്കരിപ്പൂരിലെ ടി. സ്വാലിഹിനെയാണ് 21, ചീമേനി എസ്ഐ, കെ. അജിതയും സംഘവും അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽ ബേക്കറി തൊഴിലാളിയായ ടി. സ്വാലിഹ് , ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച ശേഷം യുവാവ് പതിനെട്ടുകാരിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ തേടിയെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കയ്യോടെ പിടികൂടിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സ്വാലിഹിനെതിരെ പോക്സോ ചുമത്തി കേസെടുത്ത ചീമേനി പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.