മുക്കുപണ്ടം പണയം വെച്ച് ആറര ലക്ഷം തട്ടിയെടുത്തു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് ബാങ്ക് മാനേജരുടെ പരാതി പ്രകാരം കേസെടുത്തു. കേരള ഗ്രാമീൺ ബാങ്കിന്റെ മേൽപ്പറമ്പ് ശാഖയിൽ നിന്നാണ് മുക്കുപണ്ടം പണയം വെച്ച് 2 തവണയായി 6,55000 രൂപ തട്ടിയെടുത്തത്.

2021 സപ്തംബർ 8,9 തീയ്യതികളിലായാണ് 211.30 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയത്. കേരള ഗ്രാമീൺ ബാങ്ക് മേൽപ്പറമ്പ് ശാഖാ മാനേജർ എം. ശരത്തിന്റെ പരാതിയിൽ ചെർക്കളയിലെ സൂപ്പിയുടെ മകൻ മുഹമ്മദ് സഫ്്വാനെതിരെയാണ്  മേൽപ്പറമ്പ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.

Read Previous

ഭാര്യാ പിതാവിനെ മർദ്ദിച്ച  പോലീസ് ഉദ്യോഗസ്ഥന് കേസ്

Read Next

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി