നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : മംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് കണ്ടെയ്നർ ലോറിയിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം മേൽപ്പറമ്പ് പോലീസ് പിടികൂടി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സ്റ്റേഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കണ്ടെയ്നർ ലോറിക്കുള്ളിൽ നിന്നും 31882 പാക്കറ്റ് നിരോധിത  ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

കൊച്ചിയിലേക്ക് ചിപ്സ് കയറ്റിപ്പോകുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ 5 പ്ലാസ്്റ്റിക്ക് ചാക്കുകളിലാണ് നിരോധിത ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഡ്രൈവറുടെ കാബിനടിയിൽ പ്ലാസ്റ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. മംഗളൂരുവിൽ നിന്ന് കോഴിക്കോട്ടിറക്കാൻ ഡ്രൈവറുടെ കയ്യിൽ കൊടുത്തുവിട്ടതായിരുന്നു നിരോധിത ലഹരി വസ്തുക്കൾ.

കർണ്ണാടക വിജയ്പൂർ ഇന്ദിറോഡ് ഗണപതി ചൗക്കിലെ വിശ്വനാഥന്റെ മകൻ സിദ്ധലിംഗപ്പ വിശ്വനാഥ ആവോജി 39, ഓടിച്ചിരുന്ന  എൻ. എൽ 01 ഏ.ഇ. 7898 നമ്പർ കണ്ടെയ്നർ ലോറിയിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് നിരോധിത ലഹരി മരുന്നുകൾ കണ്ടെടുത്തത്. സംഭവത്തിൽ വാഹന ഡ്രൈവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.

LatestDaily

Read Previous

മുക്കുപണ്ടം പണയം വെച്ച് ആറര ലക്ഷം തട്ടിയെടുത്തു

Read Next

നീലേശ്വരത്ത് ട്രെയിൻ, റോഡ്‌ ഗതാഗതത്തിന്‌ നിയന്ത്രണം