ഭാര്യാ പിതാവിനെ മർദ്ദിച്ച  പോലീസ് ഉദ്യോഗസ്ഥന് കേസ്

സ്വന്തം ലേഖകൻ

ചന്തേര  : ഭാര്യാപിതാവിനെ മർദ്ദിച്ച പോലീസുദ്യോഗസ്ഥനെതിരെ ചന്തേര പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഓട്ടോഡ്രൈവർ പിലിക്കോട് ഏച്ചിക്കൊവ്വൽ ശ്രീലയത്തിലെ എം. കമലാക്ഷന്റെ 59, പരാതിയിൽ അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് മടിക്കൈ കക്കാട്ട് നാരായണ മാരാരുടെ മകനും ഏ.ആർ. ക്യാമ്പിലെ പോലീസുദ്യോസ്ഥനുമായ റിജേഷിനെതിരെയാണ് 37, ചന്തേര പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. ജനുവരി 1-ന് സന്ധ്യയ്ക്ക് 6 മണിക്ക് എം. കമലാക്ഷന്റെ ഏച്ചിക്കൊവ്വലിലെ വീട്ടിൽ അതിക്രമിച്ച് കയറിയ റിജേഷ് അദ്ദേഹത്തെ തടഞ്ഞുനിർത്തി സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നു.

Read Previous

മത പരിവര്‍ത്തനം; ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിച്ച്‌ സുപ്രീം കോടതി

Read Next

മുക്കുപണ്ടം പണയം വെച്ച് ആറര ലക്ഷം തട്ടിയെടുത്തു