ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ 8 വിദ്യാർത്ഥിനികൾ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത 5 കേസുകളിൽ മൂന്നെണ്ണം കോഴിക്കോട് പോലീസിന് കൈമാറി. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത 8 വിദ്യാർത്ഥിനികളാണ് വ്യത്യസ്ത ഇടങ്ങളിൽ ലൈംഗിക പീഡനത്തിനിരയായത്.
സംഭവത്തിൽ നീലേശ്വരം പോലീസ് 5 കേസുകളും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 3 കേസുകളുമാണ് പോക്സോ നിയമ പ്രകാരം റജിസ്റ്റർ ചെയ്തത്. നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത 3 കേസുകളിൽ സംഭവം നടന്നത് കോഴിക്കോടായതിനാൽ തുടരന്വേഷണം കോഴിക്കോട് പോലീസിന് കൈമാറുകയായിരുന്നു.
2 കേസുകളിൽ പ്രതി സ്ഥാനത്തുള്ളത് കൗമാരക്കാരായ ആൺകുട്ടികളാണ്. ഇവരെ അറസ്റ്റ് ചെയ്ത് കാസർകോട് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന 8 വിദ്യാർത്ഥിനികൾ തങ്ങൾ ലൈംഗിക പീഡനത്തിനിരയായ വിവരം തുറന്നുപറഞ്ഞത്.