സ്‌കൂൾ വിദ്യാർത്ഥിയെ കഞ്ചാവിന് അടിമയാക്കിയ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : സ്‌കൂൾ വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഒഴിഞ്ഞവളപ്പിലെ ശ്യാം മോഹൻ 40 എന്നയാളെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് പ്രതി നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചത്.

തുടർന്ന് നിരന്തരം വാട്‌സാപ്പിൽ സന്ദേശങ്ങളയച്ച് ബന്ധം പുതുക്കുകയും ദിവസവും കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ അച്ഛൻ വിദ്യാർഥിയെ നീലേശ്വരം താലൂക്ക് ആസ്പത്രിയിലെ ലഹരിമുക്തകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിച്ചു. നിരവധി കേസുകളിൽ പ്രതിയായ ശ്യാം മോഹൻ അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്.

Read Previous

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

Read Next

വിജയ് – ലോകേഷ് ചിത്രം ‘ദളപതി 67’ ഷൂട്ടിംഗ് ആരംഭിച്ചു