ഓട്ടോ യാത്രക്കാരിയുടെ മാല കവർന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന എഴുപത്തഞ്ചുകാരിയുടെ കഴുത്തിൽ നിന്നും മൂന്നരപ്പവന്റെ സ്വർണ്ണമാല കാണാതായെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2-20-ന് കിഴക്കുംകരയിലാണ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മടിക്കൈ പൂത്തക്കാലിലെ വി.വി. പക്കീരന്റെ ഭാര്യ ചോയിച്ചിയുടെ 75, കഴുത്തിൽ നിന്നും മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല കാണാതായത്.

കിഴക്കുംകരയിൽ നിന്നും പൂത്തക്കാലിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെയാണ് ഇവരുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കാണാതായത്. ഓട്ടോയിൽ കൂടെ യാത്ര ചെയ്തവരെ സംശയിക്കുന്നുവെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാണാതായ സ്വർണ്ണമാലയ്ക്ക് 140000 രൂപ വിലമതിക്കും.

Read Previous

ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ല: രാഹുല്‍ 

Read Next

ജില്ലയിൽ കൂട്ടബലാത്സംഗക്കേസ്സുകൾ പെരുകി ഡിസംബറിൽ മാത്രം ജയിലിലായത് 26 പേർ