ഓണ്‍ലൈന്‍ മയക്കുമരുന്ന് വില്‍പ്പന, ഒരാൾ കൂടി അറസ്റ്റിൽ

കാസര്‍കോട്: ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ കാസര്‍കോട് സി.ഐ. പി. അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തു. നായന്മാര്‍മൂലയിലെ നിഷാഫ് അന്‍വറാണ് 24, അറസ്റ്റിലായത്. ലക്ഷങ്ങള്‍ വിലവരുന്ന 92 മയക്കുമരുന്ന് ഗുളികകളുമായി എരിയാല്‍ ചേരങ്കൈയിലെ മുഹമ്മദ് മര്‍സൂഖിനെ 28, രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ ലോഡ്ജില്‍  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍സൂഖിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിഷാഫാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാഫ് പിടിയിലാവുന്നത്. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത നിരവധി പേര്‍ക്ക് മര്‍സൂഖ് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ലണ്ടനില്‍ നിന്നാണ് നിഷാഫ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് വിവരം. പുതുവര്‍ഷാഘോഷത്തിന് ഡീജെ പാര്‍ട്ടികളിലും മറ്റും വില്‍പന നടത്തുന്നതിന് എം.ഡി.എം.എ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നതായാണ് വിവരം.

Read Previous

കാറിനുള്ളിൽ കുടുങ്ങിയ 2 വയസ്സുകാരിയെ അഗ്്നിരക്ഷാ സേന രക്ഷിച്ചു

Read Next

ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ