കൂട്ട ബലാത്സംഗം: സമീറ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർകോട്: ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഇടനിലക്കാരി  യുവതി അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സിൽ ഇടനിലക്കാരിയായ കർണ്ണാടക സ്വദേശിനിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ഏ. സതീഷ്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൂട്ടബലാത്സംഗത്തിൽ ഒൻപത് പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഒമ്പത് കേസ്സുകളിലായി 14 പ്രതികളാണുള്ളത്. ഇടനിലക്കാരിയെ അറസ്റ്റ് ചെയ്തതോടെ മുഴുവൻ പ്രതികളും നിയമത്തിന്റെ പിടിയിലായി. ഇടനിലക്കാരിയായ കർണ്ണാടക സാഗർ ആവിനഹള്ളിയിലെ ഹസൈനാറുടെ ഭാര്യ ഫാത്തിമത്ത് സമീറയെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സതീഷ്കുമാർ അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

ഇന്ത്യയുടെ തെറ്റായ മാപ്പ് പങ്കുവെച്ച് സൂം സി.ഇ.ഒ; പിന്നാലെ വിമർശനവുമായി കേന്ദ്രമന്ത്രി

Read Next

ഓട്ടോഷോറൂമിൽ ഡ്രൈവറുടെ ആത്മഹത്യാശ്രമം