ഓട്ടോഷോറൂമിൽ ഡ്രൈവറുടെ ആത്മഹത്യാശ്രമം

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ ഓട്ടോ  ഷോറൂമിൽ ഡ്രൈവറുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച രാവിലെയാണ്‌ നീലേശ്വരം സ്വദേശി ​ഗോപാലകൃഷ്ണൻ ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.  ഇവിടെനിന്ന് ​ഗോപാലകൃഷ്ണൻ നേരത്തെ ഡീസൽ ഓട്ടോ വാങ്ങിയിരുന്നു. വാറന്റി ആനുകൂല്യം നൽകാതെ അഞ്ചാമത്തെ സർവ്വീസിന്‌ ഷോറൂം അധികൃതർ 2500 രൂപ ആവശ്യപ്പെട്ടു. 

അന്യായമായി പണം വാങ്ങുന്നതിനെ ​ഗോപാലകൃഷ്ണൻ  ചോദ്യംചെയ്തു. ഇതിനിടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ വാഹനം കമ്പനി നിർത്തുകയാണെന്ന് പ്രചാരണവും ഉണ്ടായി.  ഇതിന്‌ കൃത്യമായ മറുപടിനൽകാൻ  ഷോറൂം അധികൃതർ തയ്യാറായില്ലെന്നാ   രോപിച്ചാണ്‌  ഓട്ടോ ഡ്രൈവർ ദേഹത്ത്‌ പെട്രോൾ ഒഴിച്ചത്‌. ഉടൻ പോലീസെത്തി  ഇയാളെ കസ്റ്റഡിയിലെടുത്തു. സർവ്വീസ് നൽകുന്നതിലെ അലംഭാവമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് പോലീസ്‌ പറഞ്ഞു.

Read Previous

കൂട്ട ബലാത്സംഗം: സമീറ അറസ്റ്റിൽ

Read Next

കാറിനുള്ളിൽ കുടുങ്ങിയ 2 വയസ്സുകാരിയെ അഗ്്നിരക്ഷാ സേന രക്ഷിച്ചു