ജാതി മാറി വിവാഹം കഴിച്ചതിന് മർദ്ദനം

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ജാതി മാറി വിവാഹം കഴിച്ച വിരോധത്തിൽ മരുമകളെ മർദ്ദിച്ച അമ്മാവൻ അറസ്റ്റിൽ. എടാട്ടുമ്മലിലെ യശോദയുടെ മകൾ അമൃത പ്രശാന്തിനെയാണ് 26, ഇവരുടെ അമ്മാവനായ ഇ. എം. പീതാംബരൻ 62, വീട്ടിൽക്കയറി മർദ്ദിച്ചത്. ഹിന്ദുമതത്തിലെ വ്യത്യസ്ഥ സമുദായത്തിൽപ്പെട്ട പ്രശാന്തിനെയാണ് അമൃത വിവാഹം കഴിച്ചത്.

ഇതേത്തുടർന്നുണ്ടായ വിരോധത്തിലാണ് ഇന്നലെ ഉച്ചയോടെ എടാട്ടുമ്മലിലെ യശോദയുടെ വീട്ടിലെത്തിയ ഇ. എം പീതാംബരൻ അമൃതയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. അമൃതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പീതാംബരനെതിരെ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നിർദ്ദേശ പ്രകാരം എസ് ഐ, എം.വി. ശ്രീദാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാനഡയിൽ ജോലി ഉള്ള പൊള്ളപ്പൊയിൽ സ്വദേശിയെയാണ് അമൃത വിവാഹം കഴിച്ചത്.

Read Previous

ദൗത്യം വിജയകരം; ബ്രഹ്മോസ് മിസൈൽ ലക്ഷ്യ സ്ഥാനത്ത്

Read Next

ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി തമ്മിലടി