ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
നീലേശ്വരം : മാർക്കറ്റിലെ തർബിയത്തുൽ ഇസ്്ലാം ജുമാഅത്ത് പള്ളിയിൽ പള്ളി പുനരുദ്ധാരണത്തോടനുബന്ധിച്ച് ബാക്കി വെച്ച നിർമ്മാണ ജോലികൾ പരാതിയെത്തുടർന്ന് വഖഫ് ബോർഡ് തടഞ്ഞുവെച്ചു. ജുമാഅത്ത് പള്ളി അങ്കണത്തിൽ ഇന്റർലോക്ക്, പാചകപ്പുര, ശുചിമുറി എന്നിവ പണിയുന്നതിന് വഖഫ് ബോർഡിന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും, സിക്രട്ടറിയും അപേക്ഷ സമർപ്പിച്ചിരുന്നു.
ഇൗ അപേക്ഷ പരിഗണിച്ച് പത്തുലക്ഷം രൂപയുടെ നിർമ്മാണ അനുമതി നൽകിയത് വഖഫ് ബോർഡ് പ്രതിനിധി ഷെമീം പള്ളി സന്ദർശിച്ചതിന് ശേഷം നിർമ്മാണ പ്രവൃത്തി അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ്. ഇതിന് ശേഷം പള്ളിയിലെ നോട്ടീസ് ബോർഡിൽ ടെണ്ടർ ക്ഷണിച്ചുകൊണ്ട് നിർമ്മാണത്തിനുള്ള വിളംബരം പ്രസിദ്ധപ്പെടുത്തിയിരുന്നു.
നോട്ടീസ് ശ്രദ്ധയിൽപ്പെട്ട മഹല്ല് നിവാസികൾ ഇൗ നിർമ്മാണം അഴിമതിക്കാരായ പള്ളി നിർമ്മാണക്കമ്മിറ്റിയെ ഏൽപ്പിക്കരുതെന്ന് കാണിച്ച് വഖഫ് ബോർഡിന് പരാതി നൽകിയതിനെ തുടർന്ന് ഒരു ഉത്തരവിലൂടെയാണ് വഖഫ് ബോർഡ് മേൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇപ്പോൾ തടഞ്ഞുവെച്ചത്.
2022 ഡിസംബർ 15-ന് മുമ്പ് നിർമ്മാണ പ്രവൃത്തികൾക്കുള്ള ടെണ്ടർ സ്വീകരിച്ച് നിർമ്മാണം തുടങ്ങാനിരിക്കെ ഡിസംബർ 16-നാണ് വഖഫ് ബോർഡ് മേൽ നിർമ്മാണ ജോലികൾ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. വഖഫ് ബോർഡിന്റെ ഇൗ തീരുമാനത്തെ മഹല്ല് നിവാസികൾ പരക്കെ സ്വാഗതം ചെയ്തു.