കാഞ്ഞങ്ങാട്: ചിത്രകാരനും മുന്‍ ഫോട്ടോഗ്രാഫറുമായ മുത്തപ്പനാര്‍ കാവിന് പടിഞ്ഞാറ് താമസിക്കുന്ന രമേശന്‍ 60 അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് വീട്ടിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരം തേജ്വസിനി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പരേതനായ ഫോട്ടോഗ്രാഫർ ലക്ഷ്മണ റാവുവിന്റെയും വെളളച്ചിയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: സൗരവ് (ജപ്പാന്‍) സംഗീര്‍ത്ഥ് ( വിദ്യാര്‍ത്ഥി ടെന്റ് പയസ് കോളേജ് രാജപുരം) .സഹോദരങ്ങള്‍: ദിനേശന്‍, സുരേശന്‍ (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍) ,ലക്ഷ്മി.