ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി തമ്മിലടി

സ്വന്തം ലേഖകൻ

അമ്പലത്തറ: ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തമ്മിലടിച്ചതിന് 8 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. 2 പരാതികളിലായാണ് കേസ്. അമ്പലത്തറ കുമ്പളയിലെ നാരായണന്റെ മകൻ ധനേഷിന്റെ 33, പരാതിയിൽ സുജിത്, സജിത്, അജിത് കുമ്പള എന്നിവർക്കെതിരേയും, പുല്ലൂർ കൊച്ചിയിൽ ഹൗസിൽ കെ. ടി. സജിത് കൃഷ്ണയുടെ 27, പരാതിയിൽ ധനേഷ്, സുനിൽ അമ്പു, നാണു സുരേഷ്, ബാലൻ കുമ്പള എന്നിവർക്കുമെതിരേയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.

ധനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് യുവാക്കൾ തമ്മിലടിക്കാൻ കാരണമായത്. ഡിസംബർ 27- ന് രാത്രി 9.15 -നാണ് കുമ്പള ആനക്കല്ല് റോഡിൽ ധനേഷിനെ തടഞ്ഞു നിർത്തി നാലംഗ സംഘം കയ്യേറ്റം ചെയ്തത്. തുടർന്ന് രാത്രി 9.30 മണിയോടെ ധനേഷിന്റെ നേതൃത്വത്തിലുള്ള സംഘം കെ.ടി. സജിത് കൃഷ്ണനെയും കൂട്ടുകാരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

Read Previous

ജാതി മാറി വിവാഹം കഴിച്ചതിന് മർദ്ദനം

Read Next

നിർത്തിയിട്ട കാറിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചു