ഹജ്ജ് പുറപ്പെടൽ കേന്ദ്രം: കണ്ണൂരിന് സാധ്യത

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്:ഹജ്ജ് പുറപ്പെടൽ കേന്ദ്രം ഇത്തവണ  കണ്ണൂരിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ലക്കുട്ടി സൂചിപ്പിച്ചു. കേരളത്തിൽ ഇപ്പോൾ നെടുമ്പാശ്ശേരിയിൽ മാത്രമാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമുള്ളത്. നേരത്തെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളവും ഹജ്ജ് പുറപ്പെടൽ  കേന്ദ്രമായിരുന്നു. ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവും വലിയ വിമാനങ്ങൾ പറന്നിറങ്ങാനുള്ള സൗകര്യവും പരിഗണിച്ചാണ് കണ്ണൂരും ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിനായി പരിഗണിക്കുന്നതെന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.

Read Previous

എസ്്.സി. കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

Read Next

ക്രിഷാന്ദിൻ്റെ പുതിയ ചിത്രം ‘പുരുഷ പ്രേതം’ പ്രഖ്യാപിച്ചു; ദര്‍ശന നായികയാകുന്നു