മുഹമ്മദ് ഷബീറിനെ കാണാതായിട്ടില്ല

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ഉദിനൂർ തെക്കുപുറത്തെ മുഹമ്മദ് ഷബീറിനെ കാണാതായെന്ന വാർത്തകൾ നിഷേധിച്ച്  കുടുംബം. മുഹമ്മദ് ഷബീർ  ഇന്ന് രാവിലെയും ഉദിനൂരിലെ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നതായി ബന്ധുക്കൾ അവകാശപ്പെട്ടു.

മുഹമ്മദ് ഷബീർ യമനിൽ സൂഫിസം പഠിക്കാൻ പോയതാണെന്നാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്. ഇദ്ദേഹത്തേയും കുടുംബത്തെയും കാണാതായെന്ന വാർത്തകൾ കുടുംബം നിഷേധിച്ചിട്ടുണ്ടെങ്കിലും ഷബീർ അടക്കം 6 പേരെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് എഫ്..ആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ മലയാളി കുടുംബം യമനിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എൻ..ഏ സംഘം ഇന്നലെ ഉദിനൂർ തെക്കുപുറത്തെത്തിയിരുന്നു.

Read Previous

കുടുങ്ങിയത് നാടുകടത്തിയ കാപ്പ പ്രതി

Read Next

പോലീസിനെതിരെ ഷബീറിന്റെ കുടുംബം