സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത 13 പ്രതികൾ ജാമ്യം ലഭിക്കാതെ മാസങ്ങളായി ജയിലിൽ റിമാന്റ് തടവിലാണ്. ഇവരിൽ കാപ്പ പ്രതികളായ കല്ലുരാവിലെ മൊഞ്ചത്തി ഇർഷാദ് ഒരു മാസമായി ജയിലിലാണ്. മറ്റൊരു കാപ്പ പ്രതിയായ കല്ലുരാവിയിലെ അർഷാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി യിൽ തീർപ്പാകാതെ കിടക്കുകയാണ്.
മറ്റൊരു കാപ്പ പ്രതി തഹസിൻ ഇസ്മയിൽ 2 മാസമായി ജയിലിലാണ്. കാപ്പ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂരിലുള്ള കാപ്പ പാനലാണ്. ഒരു റിട്ടയേർഡ് ജഡ്ജിയും, മറ്റൊരു സർക്കാർ നിയമോപദേശകനും സർവ്വീസിലിരിക്കുന്ന ഒരു ന്യായാധിപനും അടങ്ങുന്ന പാനലാണ് കാപ്പ പ്രതികളുടെ ജാമ്യം തീരുമാനിക്കുന്നത്.