ഇൻഷൂറൻസ് കമ്പനിയുടെ പേരിൽ 65 ലക്ഷം തട്ടിയെടുത്തു

സ്വന്തം ലേഖകൻ

കാസർകോട്: ഇൻഷൂറൻസ് കമ്പനി പ്രതിനിധികളെന്ന വ്യാജേന ബേക്കൽ സ്വദേശിയിൽ നിന്നും 65 ലക്ഷം തട്ടിയെടുത്തവർക്കെതിരെ കാസർകോട് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബേക്കൽ ജംങ്ങ്ഷനിലെ ഷെയ്ഖ് മാസ്റ്ററുടെ മകൻ ഹംസ കോട്ടക്കുന്നിലിന്റെ 67, പരാതിയിലാണ് സൈബർ പോലീസ് അന്വേഷണമാരംഭിച്ചത്. ആദിത്യ ബിർള ലൈഫ് ഇൻഷൂറൻസ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. 2022 ജനുവരി മുതൽ നവമ്പർ 19 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം തട്ടിപ്പിനിരയായത്.

ആദിത്യ ബിർള ലൈഫ് ഇൻഷൂറൻസ് കമ്പനിയുടെ മുംബൈയിലെ പ്രതിനിധികളാണെന്ന വ്യാജേന ഇദ്ദേഹത്തെ ഫോണിൽ വിളിച്ചവരാണ് തട്ടിപ്പിനു പിന്നിൽ. ഹംസ ആദിത്യ ബിർള ഇൻഷൂറൻസ് കമ്പനിയിൽ നിന്നെടുത്ത പോളിസി ഷെയർമാർക്കറ്റിൽ ചേർത്ത വകയിൽ ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടായെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് വഴി പലതവണയായാണ് ഹംസ കോട്ടക്കുന്നിൽ 65 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയത്.

LatestDaily

Read Previous

യമനിലേക്ക് പോയ കുടുംബത്തിന്റെ  വിവരങ്ങൾ തേടി എൻ.ഐ.ഏ തൃക്കരിപ്പൂരിൽ

Read Next

പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും