മയക്കുമരുന്ന് കടത്തിയ ദമ്പതികൾ റിമാന്റിൽ

ബ്രൌൺഷുഗറും കറുപ്പും ബാഗിലൊളിപ്പിച്ച് മുംൈബയിൽ നിന്ന് തലശ്ശേരിയിലെത്തിയവരാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ

തലശ്ശേരി :  108 ഗ്രാം ബ്രൗൺ ഷുഗറും 51 ഗ്രാം കറുപ്പും ബാഗിലൊളിപ്പിച്ച് മുംബെയിൽ നിന്നെത്തി തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ അറസ്റ്റിലായ. തലശേരി മട്ടാബ്രം സ്വദേശി കുമ്പള പ്രോൻ യൂനിസ് 33,  , ഭാര്യ റഷീദ 30 , എടക്കാട് കുറ്റിക്കകം സ്വദേശി ഒണ്ടേൻ വീട്ടിൽ സുജീഷ് 26, എന്നിവരെ കോടതി റിമാന്റ് ചെയ്തു.

തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ സി. ജയൻ, എസ്.ഐ.ഷെമിമോൾ, എന്നിവരുടെ നേതൃത്വത്തിൽ പോലീസും എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ ശ്രീജേഷ്,  സുജേഷ്, എന്നിവരും ലഹരി വിരുദ്ധ സേനാംഗങ്ങളും നടത്തിയ രഹസ്യ നിക്കത്തിലാണ് മൂന്ന് പേരും പിടിയിലായത്.

നേത്രാവതി എക്സ്പ്രസിൽ നിന്നും ഇറങ്ങി റെയിൽവെ സ്റ്റേഷനിൽ നിന്നും പതുങ്ങി പുറത്തെത്തിയ ലഹരി ഇടപാടുകാരെ പ്ലാറ്റ്ഫോമിന് പുറത്തെ പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് തടഞ്ഞുെവച്ചാണ് കസ്റ്റഡിയിലെടുത്തത്. ദേഹപരിശോധന നടത്തുന്നതിനിടയിൽ റഷീദയ്ക്ക് മോഹാലസ്യം വന്നു.

ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി – യുവതിയുടെ പേഴ്സിൽ നിന്ന് അരലക്ഷം രൂപ കണ്ടെടുത്തു. സുജേഷിന്റെയും യൂനുസിന്റെയും ബാഗുകളിൽ നിന്നാണ് ബ്രൌൺഷുഗരും ഒപ്പിയവും (കറുപ്പ്)   പിടികൂടിയത്. ലഹരി വിപണനവുമായി പ്രതികൾക്ക് നേരത്തെ ബന്ധമുണ്ടെന്നും ഇതു സംബന്ധിച്ച കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.

LatestDaily

Read Previous

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

Read Next

കലാകിരീടം ഹോസ്ദുര്‍ഗിന്