വ്യാജരേഖയുണ്ടാക്കി നിക്ഷേപം തുടങ്ങിയതിന് കേസ്

സ്വന്തം ലേഖകൻ

കാസർകോട്: വ്യാജ രേഖയുണ്ടാക്കി ജോയിന്റ് അക്കൗണ്ട് തുടങ്ങിയെന്ന പരാതിയിൽ ബാങ്ക് മാനേജരടക്കം 2 പേർക്കെതിരെ കാസർകോട് വനിതാ പോലീസ്, കോടതി നിർദ്ദേശ പ്രകാരം കേസെടുത്തു. മഞ്ചേശ്വരം പാവൂർ ഗാനിയ മൻസിലിൽ സയ്യദ് ബദറുദ്ദീൻ തങ്ങളുടെ മകൾ ബി. ഖദീജത്ത് സൽമ 21, കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് വനിതാ പോലീസ് ഗൂഡാലോചനക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

കുന്നുംകൈയിലെ സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ മകൻ അഹമ്മദ് ജലാലുദ്ദീൻ തങ്ങൾ 29, കാനറാ ബാങ്ക് കുന്നുംകൈ ശാഖാ മാനേജർ എന്നിവരെ പ്രതികളാക്കിയാണ് കാസർകോട് വനിതാ പോലീസ് കേസെടുത്തത്.

2022 ഒക്ടോബർ മാസത്തിൽ ഖദീജത്ത് സൽമ അറിയാതെ വ്യാജരേഖയുണ്ടാക്കി ജോയിന്റ് അക്കൗണ്ട് തുടങ്ങിയെന്നാണ് പരാതി. ഇതിന് കുന്നുംകൈ കാനറാബാങ്ക് ശാഖാ മാനേജർ ഒത്താശ ചെയ്തെന്നും പരാതിയിൽ പറയുന്നു.

LatestDaily

Read Previous

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

Read Next

സർവ്വകലാശാല വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണർ; 9 പേര്‍ക്ക് നോട്ടീസ് നൽകി