കലാകിരീടം ഹോസ്ദുര്‍ഗിന്

കാഞ്ഞങ്ങാട് : അഞ്ച് ദിനങ്ങളിലായി ചായ്യോത്ത് നടന്ന 61 -ാമത് കാസര്‍കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല 841 പോയിന്റോടെ ജേതാക്കളായി. അവസാന ദിവസം വരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച് രണ്ടാം സ്ഥാനത്തെത്തിയ കാസര്‍കോട് ഉപജില്ലയ്ക്ക് ലഭിച്ചത് 811 പോയിന്റുകള്‍. ചെറുവത്തൂര്‍ ഉപജില്ല 778 പോയിന്റോടെ മൂന്നാമതെത്തി.

ബേക്കല്‍ (716), കുമ്പള(694), ചിറ്റാരിക്കല്‍(655), മഞ്ചേശ്വരം(535) ഉപജില്ലകള്‍ അടുത്ത സ്ഥാനങ്ങളിലെത്തി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട് 310 പോയിന്റോടെ ജില്ലാ കലോത്സവത്തില്‍ ചാംപ്യന്‍ സ്‌കൂളായി. കലോത്സവത്തിലെ ആതിഥേയരായ ജിഎച്ച്എസ്എസ് ചായോത്ത് 233 പോയിന്റോടെ രണ്ടാം സ്ഥാനവും സി എച്ച്എസ്എസ് ചട്ടഞ്ചാല്‍ 169 പോയിന്റോടെ 3ാം സ്ഥാനവും നേടി.

Read Previous

മയക്കുമരുന്ന് കടത്തിയ ദമ്പതികൾ റിമാന്റിൽ

Read Next

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി