ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : വിജിലൻസിന്റെ ഔദ്യോഗിക വാഹനം ഡ്രൈവർ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. കാസർകോട് വിജിലൻസ് യൂണിറ്റിന്റെ ഔദ്യോഗിക വാഹനമാണ് മടിക്കൈ ആലയി സ്വദേശിയായ ഡ്രൈവർ ഏറെക്കാലമായി ദുരുപയോഗം ചെയ്യുന്നത്. സർക്കാരിന്റെ ഔദ്യോഗിക വാഹനം ആലയി സ്വദേശി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് സ്വകാര്യാവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.
ആലയിൽ നിന്ന് കാസർകോട് വിജിലൻസ് ഓഫീസിലെത്താനും തിരിച്ച് വീട്ടിൽ വരാനും ഡ്രൈവർ ഇതേ വാഹനമാണ് ഉപയോഗിക്കുന്നത്. രാത്രി കാലങ്ങളിലും, അവധി ദിവസങ്ങളിലും വിജിലൻസിന്റെ ഔദ്യോഗിക വാഹനം ഡ്രൈവറുടെ ആലയി വീട്ടുമുറ്റത്ത് കാണാം. സർക്കാർ വാഹനം ഡ്രൈവറുടെ വീട്ടിലെത്തിക്കുന്നതുവഴി ദിനംപ്രതി വൻതുകയാണ് ഇന്ധനച്ചെലാവായി സർക്കാരിന് നഷ്ടമാകുന്നത്.
വിജിലൻസ് ഉന്നതരുടെ സമ്മതത്തോടെയാണ് ഡ്രൈവർ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തുന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. ആലയിയിൽ നിന്നും കാസർകോട് വിജിലൻസ് ഓഫീസിലേക്ക് 30 കി.മീ. അധികം ദൂരമുണ്ട്. ദിനംപ്രതി 60. കി. മീ, ദൂരമാണ് ഇൗ ഔദ്യോഗിക വാഹനം ഓടുന്നത്.