മാപ്പെഴുതിക്കൊടുത്തിട്ടില്ലെന്ന് ഡിസിസി സിക്രട്ടറി

സ്വന്തം ലേഖകൻ

കാലിക്കടവ്: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിന് ഡിസിസി പ്രസിഡണ്ടിന് മാപ്പെഴുതിക്കൊടുത്തുവെന്ന പ്രചാരണങ്ങളെ നിഷേധിച്ച് ഡിസിസി ജനറൽ സിക്രട്ടറി. താൻ ആരുടെയും കാല് പിടിക്കുകയോ, മാപ്പെഴുതിക്കൊടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയുടെ നിലപാട്.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ  പങ്കെടുത്ത ഡിസിസി  നേതാവ് കെ.പി. പ്രകാശനാണ് താൻ മാപ്പെഴുതിക്കൊത്തുവെന്ന പ്രചാരണങ്ങ ളെ നിഷേധിച്ചത്. ഡിസിസി സ്ഥാന ഭ്രഷ്ടനാക്കിയ പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവിൻബാബു സംഘടിപ്പിച്ച ഭാരത് ജോഡോ പ്രചാരണ പരിപാടിയിൽ കെ.പി. പ്രകാശൻ പങ്കെടുത്തിരുന്നു.

സ്ഥാനത്ത് നിന്നും നീക്കിയ മണ്ഡലം പ്രസിഡണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ അനൗചിത്യത്തെക്കുറിച്ച് ഡിസിസി പ്രസിഡണ്ട് ഫോണിൽ വിളിച്ച് ചോദിച്ചതല്ലാതെ ഈ വിഷയത്തിൽ ക്ഷമാപണക്കത്തൊന്നും താൻ നൽകിയിട്ടില്ലെന്ന് കെ.പി. പ്രകാശൻ  അറിയിച്ചു. പിലിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ജോഡോ പ്രചാരണ പരിപാടിയുടെ ചുമതല തനിക്കായിരുന്നുവെന്നും അതിനാലാണ് കാലിക്കടവിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

LatestDaily

Read Previous

കാസർകോട് സ്വദേശിയായ കാമുകനെ കാണാനില്ല;  പരാതിയുമായി കൊച്ചി സ്വദേശിനി

Read Next

കിടപ്പുരോഗിക്ക് ലീഗ് നിർബ്ബന്ധ മെമ്പർഷിപ്പ്