കാന്റീൻ നടത്തിപ്പുകാരൻ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ബാർ  അസോസിയേഷൻ കാന്റീൻ  നടത്തുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി  തച്ചർണം പൊയിലിലെ ദാമോദരൻ നായരുടെ മകൻ ദീപുവാണ് 32, മരിച്ചത്. മാവുങ്കാൽ മേലടുക്കത്തെ വാട്ടർ ടാങ്കിന്റെ ഗ്രില്ലിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് കോടതി പരിസരത്തുള്ള അഭിഭാഷക സംഘടനയുടെ കാന്റീൻ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ഇന്നലെ വൈകിട്ട് വരെ കട തുറന്നിരുന്നു.

Read Previous

ശ്രീജിത്തിന്റെ മരണം: കേളകം സ്വദേശിയെ തെരയുന്നു

Read Next

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു