ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കടബാധ്യതയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. ഇരിയ ലാലൂര്‍ കുളിയംമരത്തിങ്കാലിലെ നാരായണന്‍ -മന്ദാകിനി എന്നിവരുടെ മകന്‍ ശ്രീനിത്താണ് 35, മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ടാപ്പിംഗ് ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. 7.30 മണിയോടെയാണ് അയല്‍വാസിയുടെ പറമ്പിലെ കശുമാവില്‍ തൂങ്ങിയതായി കണ്ടത്.

ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ ”സാമ്പത്തിക ബാധ്യത കാരണം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. എല്ലാം മാപ്പ് തരണം ‘ എന്ന് എഴുതിയ കത്ത് കണ്ടെത്തി. ഭാര്യ: ആശ .ഏക മകന്‍ ധ്യാന്‍ (രണ്ടര). സഹോദരി ശ്രീന. അമ്പലത്തറ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

LatestDaily

Read Previous

കാന്റീൻ നടത്തിപ്പുകാരൻ തൂങ്ങി മരിച്ചു

Read Next

ആ ഹോട്ടൽ കൗൺസിലർ തന്നെ പൊളിച്ചുമാറ്റണം