പ്രവാസിയുടെ മൂക്കിടിച്ച് തകർത്തു

സ്വന്തം ലേഖകൻ

നീലേശ്വരം : സ്വന്തം വാഹനത്തിൽ പ്രവാസിയുടെ കാർ ഉരസിയെന്നാരോപിച്ച് പ്രവാസിയുടെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നവമ്പർ 28-ന് പകൽ 12.20-ന് നീലേശ്വരം കോട്ടപ്പുറം പ്രവാസി ബാങ്കിന് മുന്നിലാണ് അക്രമണമുണ്ടായത്. പഴയകടപ്പുറം അരയി ഹൗസിൽ അബ്ദുൾ റഹ്മാന്റെ മകൻ സുബീർ അബ്ദുൾ റഹ്മാനെയാണ് 52, കോട്ടപ്പുറം സ്വദേശിയായ ഇക്കു ഇക്ബാൽ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ പാലം തകർന്ന സുബീർ അബ്ദുറഹിമാൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.  രണ്ട് ദിവസം മുമ്പ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സുബീർ അക്കൗണ്ടിൽ നിന്നും പണം  പിൻവലിക്കാനാണ്  കോട്ടപ്പുറത്തെ പ്രവാസി ബാങ്കിലെത്തിയത്.

ബാങ്കിന് മുന്നിൽ നിർത്തിയിട്ട സ്വന്തം കാറിന് മുന്നിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇക്കു ഇക്ബാൽ ഇരുമ്പ് പഞ്ചുപോലുള്ള ഉപകരണമുപയോഗിച്ച് മൂക്കിനിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സുബീറിന്റെ മൂക്കിന്റെ അസ്ഥി തകർന്നു. ഇക്കു ഇക്ബാലിന്റെ കാറിൽ  സുബീർഅബ്ദുറഹിമാന്റെ കാർ ഉരസിയെന്നാരോപിച്ചായിരുന്നു ആക്രമണം.

Read Previous

മൊബൈൽ ഷോപ്പുടമയെ തട്ടിക്കൊണ്ടു പോയത് ബ്ലേഡ് മാഫിയ

Read Next

അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു