ഡിസിസി ജനറൽ സിക്രട്ടറി നേതൃത്വത്തിനോട് ക്ഷമാപണം നടത്തി

സ്വന്തം ലേഖകൻ

ചെറുവത്തൂർ : രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ പ്രചാരണാർത്ഥം പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഡിസിസി നേതൃത്വം അറിയാതെ പങ്കെടുത്തതിന് ഡിസിസി ജനറൽ സിക്രട്ടറി ക്ഷമാപണം നടത്തി. ഡിസിസി നേതൃത്വം  നീക്കം ചെയ്ത പിലിക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നവീൻ ബാബു സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിന് ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ ഡിസിസി ജനറൽ സിക്രട്ടറി കെ.പി. പ്രകാശന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഇൗ നോട്ടീസിനുള്ള മറുപടിയിലാണ് കെ.പി. പ്രകാശൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തോട് ക്ഷമാപണം നടത്തിയത്. പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിനെ മാറ്റിയത് അറിയാതെയാണ് കാലിക്കടവിലെ പരിപാടിയിൽ പങ്കെടുത്തതെന്നും,  ഇനി മുതൽ പാർട്ടി ഔദ്യോഗിക പരിപാടി

കളിൽ മാത്രമെ പങ്കെടുക്കുകയുള്ളുവെന്നും കെ.പി. പ്രകാശൻ ഡിസിസിക്ക്  ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കൃഷിഭവൻ മാർച്ചിൽ സംബന്ധിക്കാൻ കെ.പി. പ്രകാശന് അനുമതി ലഭിച്ചത്.

LatestDaily

Read Previous

ശ്രീജിത്തിനെ കണ്ടെത്തിയ സ്ഥലം ഫോറൻസിക് സംഘം പരിശോധിച്ചു

Read Next

മൊബൈൽ ഷോപ്പുടമയെ തട്ടിക്കൊണ്ടു പോയത് ബ്ലേഡ് മാഫിയ